കോയമ്പത്തൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനി പൊലീസിനെ വെട്ടിച്ച് വീണ്ടും കടന്നു കളഞ്ഞു. പൊലീസ് എത്തുന്നതിന് തൊട്ടു മുൻപാണ് കോയമ്പത്തൂരിലെ ഒളിത്താവളത്തിൽ നിന്ന് സുനി രക്ഷപ്പെട്ടത്. കൊച്ചിയിലെ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലാണ് പൊലീസ് സുനിയെ കുടുക്കാനുളള ഓപ്പറേഷന് നേതൃത്വം നൽകുന്നത്.

സുനി കൊയമ്പത്തൂരുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് കോയമ്പത്തുരിലെത്തിയത്. അർദ്ധ രാത്രിയാണ് പൊലീസ് സുനിയെ അറസ്റ്റ് ചെയ്യാനത്തെത്തിയത്. എന്നാൽ സുനി കടന്നു കളയുകയായിരുന്നു. നേരത്തെ അമ്പലപ്പുഴയിൽ നിന്നും സുനി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.

കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലും കൂടുതൽ ടീമിനെ വിന്യസിച്ചു സുനിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ