കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റേത് അഭിനന്ദനാർഹമായ നടപടിയാണ്. കേസന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തതിനെ വിമർശിക്കുന്നവർ ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രിതപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

Read More: കോടതിയിൽ കയറി പ്രതിയെ പിടിക്കേണ്ടി വന്നത് പൊലീസിനു നാണക്കേട്: ചെന്നിത്തല

എറണാകുളം നഗരത്തിൽതന്നെ കഴിഞ്ഞ ഏതാനും ദിവസമായി പ്രതി ഉണ്ടായിരുന്നിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തത് കേരള പൊലീസിനു നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കോടതിയിൽ കയറി പ്രതിയെ പിടിക്കേണ്ടി വന്നത് കേരള പൊലീസിന് അഭിമാനിക്കാൻ കഴിയുന്ന കാര്യമല്ല. കേരള പൊലീസിന്റെ കുറ്റാന്വേഷണത്തിലുണ്ടായ ഏറ്റവും വലിയ പിഴവാണ് ഇന്നത്തെ സംഭവമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ