കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി പൾസർ സുനിക്ക് ദൃശ്യങ്ങൾ കാണാൻ കോടതി അനുമതി. അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ ദൃശ്യങ്ങൾ കാണുന്നതിനാണ് അനുമതി. സ്വകാര്യ അഭിഭാഷകനെ നിയമിക്കാനുളള നടിയുടെ അഭ്യർത്ഥന കോടതി അംഗീകരിച്ചു. നടിക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കാൻ കോടതി അനുമതി നൽകി.
കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് അഭിഭാഷകരുടെ വിടുതൽ ഹർജി അടുത്തമാസം പതിനെട്ടിന് കോടതി പരിഗണിക്കും. കേസിൽ വനിതാ ജഡ്‌ജിയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചുളള ഹർജി അടുത്ത മാസം പതിനെട്ടിന് കോടതി പരിഗണിക്കും.
നേരത്തെ ഈ കേസിലെ പ്രതിയായ നടൻ ദിലീപ് കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെങ്കിലും അത് നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
നേരത്തെ നടൻ ദിലീപും ദൃശ്യം കാണാൻ കോടതിയോട് അനുമതി തേടിയിരുന്നു. എന്നാൽ ദൃശ്യം കണ്ട ശേഷം ഇത് കൃത്രിമമാണെന്നും പകർപ്പ് വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് അനുവദിച്ചില്ല.