തൃശൂര്‍: തൃശൂരില്‍ നാളെ പുലിയിറങ്ങും. നാളെ വൈകീട്ട് നാല് മുതലാണ് പുലിക്കളി ആരംഭിക്കുക. അവസാന വട്ട ഒരുക്കത്തിലാണ് ടീമുകള്‍. പുലിക്കളിക്കായി തൃശൂര്‍ നഗരത്തിലും ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു.
നാളെ ഉച്ച മുതല്‍ തന്നെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിക്കും. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിലേക്ക് കയറുന്നതിന് തടസമുണ്ട്. സ്വരാജ് റൗണ്ടിലാണ് പുലിക്കളി നടക്കുക. അതിനാല്‍ തന്നെ ഉച്ചമുതല്‍ വാഹനങ്ങള്‍ക്കെല്ലാം നിയന്ത്രണമുണ്ടാകും. വലിയ പൊലീസ് സന്നാഹമാണ് നഗരത്തില്‍ നിയന്ത്രണത്തിനായി എത്തുക.
പുലിക്കളിക്കായുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാളെയാണ് തൃശൂരില്‍ പുലിയിറങ്ങുക. pic.twitter.com/HH4zY2A5rl
— IE Malayalam (@IeMalayalam) September 13, 2019
Read Also: ഫ്ലക്സ് ബോർഡ് പൊട്ടിവീണ് യുവതിക്ക് ദാരുണാന്ത്യം, പ്രതിഷേധം ശക്തം
ഇത്തവണ ആറ് ടീമുകളാണ് പുലിക്കളിക്കായി കളത്തിലിറങ്ങുക. കഴിഞ്ഞ വര്‍ഷം ടീമുകളുടെ എണ്ണം ഏഴായിരുന്നു. നേരത്തെ പത്ത് ടീമുകള്‍ വരെ പുലിക്കളിക്കായി സ്വരാജ് റൗണ്ടിലെത്തിയിരുന്നു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി മൂലം ഓരോ വര്‍ഷം കഴിയും തോറും ടീമുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്.
ആറ് ടീമുകളിലായി ഏകദേശം 300 പുലികളാണ് നാളെ സ്വരാജ് റൗണ്ട് കീഴടക്കുക. ഓരോ സംഘത്തിലും 50 പുലികള്‍ വീതമുണ്ടാകുമെന്നാണ് പ്രതീക്ഷ. നല്ല കുടവയറുള്ള പുലികള്‍ക്ക് ഡിമാന്‍ഡ് കൂടുതലാണ്. കുട്ടി പുലികളും എല്ലാ വര്‍ഷത്തെയും പോലെ സ്വരാജ് റൗണ്ടില്‍ ചുവടുവയ്ക്കും.
പുലിക്കളിയോട് അനുബന്ധിച്ച് തൃശൂര്‍ ബാനര്‍ജി ക്ലബില്‍ നടക്കുന്ന ചമയ പ്രദര്‍ശനം pic.twitter.com/spHv572Axu
— IE Malayalam (@IeMalayalam) September 13, 2019
Read Also: ‘മരയ്ക്കാരും’ ‘മാമാങ്കവും’ മാര്‍ക്കറ്റ് പിടിക്കും: പൃഥ്വിരാജ്
ഏറെ സമയം എടുത്താണ് പുലികളെ ഒരുക്കുക. രാവിലെ തന്നെ ഓരോ സംഘങ്ങളും ഒരുക്കങ്ങള്‍ ആരംഭിക്കും. ദേഹത്ത് ചായം പൂശുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. അതിന് വലിയ ക്ഷമയും ഏകാഗ്രതയും വേണം. ദേഹത്ത് പൂശാനുള്ള ചായം അമ്മിക്കല്ലിൽ അരച്ചെടുക്കുകയാണ് ചെയ്യുക. കരിമ്പുലികള്‍ക്കും ഏറെ ഡിമാന്‍ഡുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതല്‍ തന്നെ തൃശൂര്‍ നഗരത്തിലേക്ക് പുരുഷാരം എത്തി തുടങ്ങും. സ്ത്രീകളും കുട്ടികളും അടക്കം വലിയ പുരുഷാരമായിരിക്കും മണിക്കൂറുകള്‍ കഴിയും തോറും തൃശൂര്‍ നഗരത്തിലേക്ക് എത്തുക. സ്വരാജ് റൗണ്ടിലായിരിക്കും തിരക്ക് കൂടുതല്‍. നഗരത്തിലെ വിവിധ കെട്ടിടങ്ങളിലെല്ലാം മണിക്കൂറുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ കയറിയിരിക്കും. മഴ തടസം സൃഷ്ടിച്ചില്ലെങ്കില്‍ ഇത്തവണയും സ്വരാജ് റൗണ്ട് പുലിക്കളി ആസ്വാദകര്‍ക്ക് ആവേശമാകും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരിക്കും പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook
.