/indian-express-malayalam/media/media_files/uploads/2017/02/suresh-gopi12243029_633536020122352_8000222647552041974_n.jpg)
തിരുവനന്തപുരം: ആഡംബര കാർ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. 2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എംപിയായതിന് ശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. മൂന്നാഴ്‌ചത്തേക്ക് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന കേരള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് എംപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.
ഇന്ന് രാവിലെ 10.15ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാനാണ് സുരേഷ് ഗോപി എംപിയോട് കോടതി നിർദ്ദേശിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് സുരേഷ് ഗോപിയോട് പറഞ്ഞ കോടതി, അന്വേഷണ സംഘത്തിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ ഇദ്ദേഹത്തെ വിളിച്ചുവരുത്താമെന്നും പറഞ്ഞിരുന്നു.
അതേസമയം, സുരേഷ് ഗോപി സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ക്രിസ്മസ് അവധി കഴിഞ്ഞ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ചെന്നും പുതുച്ചേരിയിൽ താമസിക്കുന്നതിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. നോട്ടറിയുടെ വ്യാജ ഒപ്പിട്ട രേഖ വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞ പ്രോസിക്യൂഷൻ സുരേഷ് ഗോപി ആറ് മാസമായി ഇവിടെ താമസമില്ലെന്നും കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, നടൻ ഫഹദ് ഫാസിലിനും നടി അമലാ പോളിനും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് നോട്ടീസ് നൽകിയെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.