കണ്ണൂർ: കേന്ദ്രത്തിന്‍റെ കന്നുകാലി കശാപ്പു നിരോധന നിയമത്തിനെതിരെ പരസ്യകശാപ്പ് സംഘടിപ്പിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകർക്ക് വധഭീഷണി. യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി അടക്കമുള്ളവർക്ക് നേരെയാണ് വധഭീഷണി ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നേതാക്കൾക്ക് സുരക്ഷ നൽകണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസ് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് നേതാക്കൾ ഡിജിപിക്ക് കത്തയച്ചു.

നേരത്തെ പരസ്യ കശാപ്പിനെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി അടക്കമുള്ളവർ രംഗത്തു വരികയും റിജിൽ മാക്കുറ്റിയടക്കമുള്ളവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി ഈ സമരരീതിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്ന് വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ