‘വാട്ട്സ് ആപ്പ് നിരോധിക്കണം;’ കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിക്കാൻ നിർദേശം നൽകണമെന്നും പാലിച്ചില്ലങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണമെന്നുമാണ് ആവശ്യം

whatsapp status, വാട്സാപ്പ് സ്റ്റാറ്റസ്, whatsapp status download,വാട്സാപ്പ് സ്റ്റാറ്റസ് ഡൗൺലോഡ്, whatsapp status downloader, whatsapp status downloading app, status dwonloading app, whatsapp safety, safe whatsapp download, whtasapp download, new whatsapp, new whatsapp status, ie malayalam, ഐഇ മലയാളം

കൊച്ചി: വാട്ട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. കേസിൽ കോടതി കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും പൊലീസ് മേധാവിയുടേയും നിലപാട് തേടി.

കുമളി സ്വദേശി ഓമനക്കുട്ടൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിക്കാൻ നിർദേശം നൽകണമെന്നും പാലിച്ചില്ലങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണമെന്നു മാണ് ഹർജിയിലെ ആവശ്യം.

Read More: രാജ്യത്തെ നിയമങ്ങളാണ് പ്രധാനം, നിങ്ങളുടെ നയങ്ങളല്ല: ട്വിറ്ററിനോട് പാർലമെന്ററി സമിതി

വാട്സ്ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതായും ഡേറ്റയിൽ കൃത്രിമം നടക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ വാട്സ്ആപ്പ് ഡേറ്റ കേസുകളിൽ തെളിവായി സ്വീകരിക്കരുതെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Public interest litigation to ban whatsapp submitted in kerala high court

Next Story
മുട്ടിൽ മരം മുറി: മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരിട്ട് കേൾക്കുംhigh court, kerala news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com