/indian-express-malayalam/media/media_files/2024/11/08/t50EiQkKnbMVRydfF73n.jpg)
Local Body Election 2025 Updates
Local Body Election 2025 Updates: കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിന്റെ കൊട്ടിക്കലാശം ഞായറാഴ്ച നടക്കും. ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. 11-നാണ് മറ്റ് ജില്ലകളിൽ വോട്ടെടുപ്പ്. 13-നാണ് വോട്ടെണ്ണൽ.
Also Read: ഭരണം നിലനിർത്താൻ എൽഡിഎഫ്, അട്ടിമറിയ്‌ക്കൊരുങ്ങി യുഡിഎഫും എൻഡിഎയും; തലസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം
ഇനിയുള്ള ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പരമാവധി വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാ സ്ഥാനാർഥികളും മുന്നണികളും. പതിവിൽ നിന്ന് വ്യത്യസ്തമായി ശക്തമായ ത്രികോണ പോരാട്ടമാണ് മിക്കയിടങ്ങളും കാണാനുള്ളത്.
തിരഞ്ഞെടുപ്പ് അവസാനദിവസങ്ങളിലേക്ക് കടന്നതോടെ എല്ലാ പ്രധാന മുന്നണികളുടെയും പ്രധാന നേതാക്കൾ നേരിട്ടാണ് പ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൃശൂർ ജില്ലയിൽ എൽഡിഎഫിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെയുള്ള പ്രധാന യുഡിഎഫ് നേതാക്കളും വിവിധ ജില്ലകളിൽ പ്രചാരണം നയിക്കുന്നുണ്ട്.
Also Read:ആര് കാക്കും കോഴിക്കോടൻ കോട്ട ?
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരാണ് ബിജെപിയുടെ പ്രചാരണം നയിക്കുന്നത്. ട്വൻറി ട്വൻറി, ആം ആദ്മി ഉൾപ്പടെയുള്ള പാർട്ടികളും വിവിധയിടങ്ങളിൽ സജീവമാണ്. പതിവുപോലെ ഇത്തവണയും വിമതശല്യമാണ് എല്ലാ മുന്നണികൾക്കും ആശങ്ക സൃഷ്ടിക്കുന്നത്.
നിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
അതേസമയം, ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശങ്ങളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്തെത്തി. പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാർട്ടികൾ നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികൾ സമാധാനപരമായിരിക്കണമെന്നും, ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദേശിച്ചു.
Also Read:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ
പൊതുജനങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും, വെല്ലുവിളികളും, ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗൺസ്‌മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ചു മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കാൻ കമ്മീഷണർ ജില്ലാ കളക്ടർമാർക്കും പോലീസ് അധികൃതർക്കും നിർദ്ദേശം നൽകി.
പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ വ്യവസ്ഥ തദ്ദേശസ്വയംഭരണപൊതുതിരഞ്ഞെടുപ്പിനും ബാധകമാണ്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; പുതിയതായി 1501 വാർഡുകൾ, ആർക്ക് അനുകൂലം ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us