കൊച്ചി: പി.യു. ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന് പിന്നാലെ ദൃശ്യ മാധ്യമങ്ങളുമായി സഹകരിക്കില്ലെന്ന് പറഞ്ഞ് പിടി ഉഷ രംഗത്ത്. മലയാളത്തിലെ ദ്യശ്യ മാദ്ധ്യമരംഗത്തെ മൂല്യച്യുതിയും അതിരു കടന്ന വ്യക്തിഹത്യയും സത്യവിരുദ്ധ ചർച്ചകളും റിപ്പോർട്ടുകളും തന്നേപ്പോലേ സാധാരണക്കാരിയായ മലയാളി സ്‌ത്രീയ്ക്ക് സ്ത്രീ പീഢനമായിട്ടാണ് അനുഭവവേദ്യ മാകൂന്നതെന്ന് ഉഷ പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരത്തിൽ അസഹ്യമായ ദൃശ്യമാദ്ധ്യമ പീഢനം ചെറിയ കാര്യങ്ങളിൽ ദു:ഖിക്കുകയും അതുപ്പോലേ സന്തോഷിക്കുകയും ചെയ്യുന്ന തന്നിലെ സ്ത്രീയ്ക്ക് സഹിക്കാവുന്നതിൽ അപ്പുറത്താണെന്ന് ഉഷ വ്യക്തമാക്കി. വൃദ്ധയായ മാതാവിനോപ്പം ഭർത്താവിനോപ്പം സഹോദരി സഹോദരന്മാർക്കും ഏകമകനോടപ്പം മനസമാധാനത്തോടും സന്തോഷത്തോ ടും കുടി ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ടെന്നും അതിനാൽ അസഹ്യമായ ദൃശ്യ മാദ്ധ്യമ പീഢനത്തിൽ പ്രതിഷേധിച്ച് പി.ടി .ഉഷയെന്ന താൻ ഇന്ന് മുതൽ സ്വയം ദ്യശ്യ മാദ്ധ്യമങ്ങളുമായി സഹകരിക്കുന്നതല്ലെന്ന് അറിയിക്കുന്നതായും ഉഷ പറഞ്ഞു. ഈ കാര്യത്തിൽ നിസ്സഹായയാണെന്നും സദയം ക്ഷമിക്കണമെന്നും ഇനിയുള്ള കാലം ജീവിക്കണം എന്നുണ്ടെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
പി.യു. ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കിയത് ഉഷയും അറിഞ്ഞാണെന്ന് കേരള അത്ലറ്റിക് അസോസിയേഷനും സെലക്ഷന്‍ കമ്മറ്റിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉഷയുടെ പ്രതികരണം. അത്‌ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും പി.ടി. ഉഷയും ചേർന്നാണ് പി.യു. ചിത്രയെ ലോക ചാന്പ്യൻഷിപ്പിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ ജി.എസ്. രണ്‍ധാവ. വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രയെ ഒഴിവാക്കിയത് കൂട്ടായ തീരുമാനമായിരുന്നുവെന്നും തന്റേത് മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക ചാന്പ്യൻഷിപ്പിൽനിന്നു പി.യു. ചിത്രയെ ഒഴിവാക്കിയതിൽ തനിക്കു പങ്കില്ലെന്നു പി.ടി. ഉഷ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താൻ സെലക്ഷൻ കമ്മിറ്റിയിൽ അംഗമല്ലെന്നും നിരീക്ഷകയായാണ് യോഗത്തിൽ പങ്കെടുത്തതെന്നും ഉഷ പറഞ്ഞിരുന്നു. ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക് മറികടന്നവരെയും അതിനോടടുത്ത പ്രകടനം നടത്തിയവരെയും ടീമിലെടുത്താൽ മതിയെന്നത് അത്ലറ്റിക് ഫെഡറേഷന്റെ നിലപാടാണെന്നും ഉഷ വിശദീകരിച്ചു.