കൊച്ചി: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ സംരക്ഷിച്ചതുപോലെ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യെടുക്കണമെന്ന് പി.ടി തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും മുന്നോട്ട് വരണമെന്നും പി.ടി തോമസ് എം.എല്‍.എ. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എംഎല്‍എയുടെ പ്രതികരണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തങ്ങളുടെ തീവ്രത കുറയുമായിരുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റി രൂപവത്കരിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പിന്തിരിപ്പന്‍ നിലപാട് സ്വീകരിച്ച കത്തോലിക്കാ സഭാ നേതൃത്വം അവരുടെ നിലപാട് നീക്കണമെന്നും അത് തെറ്റാണെന്ന് തുറന്നുപറയാന്‍ ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

്അതേസമയം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന് തന്നെ പാര്‍ട്ടിയും നേതാക്കളും കുറ്റപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളടക്കം തള്ളിപ്പറഞ്ഞിരുന്നു. അതില്‍ അതീവമായ ദു:ഖവും വിഷമവുമുണ്ടായിരുന്നു. പക്ഷേ, ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ യാഥാര്‍ഥ്യം തിരിച്ചറിയുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും പി.ടി. തോമസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.