കൊച്ചി: കേരളത്തിൽ സ്ത്രീകൾക്കു നേരെ വർദ്ധിക്കുന്ന അതിക്രമങ്ങൾക്കെതിരെ പി.ടി.തോമസ് എംഎൽഎ 24 മണിക്കൂർ ഉപവാസ സമരം നടത്തുന്നു. എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ നാളെ രാവിലെ 9 മണി വരെയാണ് ഉപവാസം.

സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടി സർക്കാർ കാര്യക്ഷമമായി ഒന്നും ചെയ്യുന്നില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇതിൽ പ്രതിഷേധിച്ച് കൂടിയാണ് നിരാഹാര സമരം. കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ സമരം ഉദ്ഘാടനം ചെയ്‌തു. ഡോ.എം.ലീലാവതി സമര വേദിയിൽ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന പരിപാടിയായതുകൊണ്ടാണ് ഇത്തരം വേദികളിൽ വരുന്നതെന്ന് ലീലാവതി ടീച്ചർ പറഞ്ഞു. നാളെ രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.ടി.തോമസിന് നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ