എറണാകുളം: പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണമെന്ന് പി.ടി തോമസ് എം.എൽ.എ. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്ത് നൽകി. വിവാദമായ പുതിയ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷണം നടത്തണമെന്നാണ് പി.ടി തോമസിന്രെ ആവശ്യം.

കേസിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷമാണ് കേരള പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. യാതോരു വിധ ഗൂഢാലോചനയും സംഭവത്തിൽ ഉണ്ടായിരുന്നില്ല എന്നായിരുന്നു കേരള പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ കോളിളക്കങ്ങൾ സൃഷ്ടിച്ചതോടെയാണ് സിബിഐ അന്വേഷണത്തിന് വേണ്ടി പലരും വാദിക്കുന്നത്.

ഇതുവരെ നടന്ന അന്വേഷണത്തില് ക്രമക്കേട് നടന്നുവോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരണമെന്നും കേസിന്റെ പിന്നിലുള്ള ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്നും പി.ടി തോമസ് നൽകിയ കത്തിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ