കൊച്ചി: കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎ യുമായ പിടി തോമസിനെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയറിൽ നിന്ന് ബോൾട്ടുകൾ ഇളക്കിമാറ്റിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് എംഎൽഎ പാലാരിവട്ടം പൊലീസിൽ പരാതി നൽകി.

ഇന്നോവ കാറിന്റെ അലോയ് വീലിലെ നട്ടാണ് ഇളക്കിമാറ്റിയത്. വഴിയാത്രക്കാരൻ ടയർ ഇളകിയിരിക്കുന്നതായി ശ്രദ്ധയിൽപെടുത്തിയതെന്നാണ് എംഎൽഎ പരാതി നൽകിയിരിക്കുന്നത്. കാറിന്റെ നാല് ടയറുകളിലെയും ബോൾട്ടുകൾ ഇളകിയ നിലയിലാണെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് എംഎൽഎ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

ഇന്നലെ വൈകിട്ട് വൈറ്റിലയിൽ പൊതുപരിപാടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. പുല്ലേപ്പടി-തമ്മനം റോഡിലായിരുന്നു സംഭവം. കാറിന്റെ നട്ടുകൾ ഇളക്കിയ വിവരം നാട്ടുകാർ അറിയിച്ചത്. കാറിന്റെ മുൻവശത്ത് ഇടതുഭാഗത്തെ ടയറിന്റെ നട്ട് ഇല്ലായിരുന്നു. മറ്റ് മൂന്ന് ടയറുകളും ഇളക്കിയ നിലയിലുമായിരുന്നു.

Read More: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് വിടണം

ഇദ്ദേഹത്തോടൊപ്പം ഡ്രൈവർ ജനീഷും ജർജസ് എന്ന യുവാവുമാണ് ഉണ്ടായിരുന്നത്. വണ്ടി വൈറ്റിലയിൽ പാർക്ക് ചെയ്തപ്പോഴാണ് നട്ടുകൾ ഇളക്കിയതെന്നാണ് സംശയിക്കുന്നത്. ഇതിൽ എംഎൽഎ ഇരിക്കുന്ന ഭാഗത്തെ നട്ടാണ് ഊരിമാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ