/indian-express-malayalam/media/media_files/uploads/2017/04/kpsc.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ മാറ്റിവച്ച പരീക്ഷകളും അഭിമുഖങ്ങളും ഉടന്‍ നടത്തുമെന്ന് പിഎസ്‌സി. മഴയെ തുടര്‍ന്ന് നിരവധി പരീക്ഷകളായിരുന്നു മാറ്റിവച്ചിരുന്നത്.
ഓണ്‍ലൈന്‍, ഒഎംആര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പിഎസ്‌സി. ആസ്ഥാന/മേഖല/ജില്ല ഓഫീസുകളില്‍ നടത്താനിരുന്ന എല്ലാ വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവച്ച ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകളും സെപ്റ്റംബര്‍ 21നുള്ളില്‍ പൂര്‍ത്തീകരിക്കാനും പിഎസ്‌സി പദ്ധതിയിട്ടിട്ടുണ്ട്.
പരീക്ഷ പുനഃക്രമീകരണ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ഉടന്‍ തന്നെ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഒറ്റത്തവണ റജിസ്‌ട്രേഷന്‍ പ്രൊഫൈലിലൂടെയും എസ്എംഎസ് മുഖേനയും മാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വകുപ്പ് തല പരീക്ഷകള്‍ സെപ്റ്റംബര്‍ 16,18, 21 തീയതികളിലായി നടത്താണ് തത്വത്തില്‍ ധാരണയായിരിക്കുന്നത്.
18ന് നടത്താനിരുന്ന ഇന്‍സ്ട്രക്ടര്‍ ഇന്‍ വിവീങ്, ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഡിറ്റേഷന്‍ ടെസ്റ്റുകളാണ് നീട്ടിവച്ചവയില്‍ ചിലത്. ഇതിന് പുറമെ നിരവധി അഭിമുഖങ്ങളും വകുപ്പ് തല പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.