scorecardresearch

മുഖ്യമന്ത്രിക്ക് ഈഗോ, സമരക്കാരോട് ചർച്ചയ്‌ക്ക് തയ്യാറകണം: രമേശ് ചെന്നിത്തല

അനധികൃതമായി നിയമനങ്ങൾ നടന്നിട്ടില്ലെന്നും പ്രതിപക്ഷം ഉദ്യോഗാർഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് സർക്കാർ വാദം

അനധികൃതമായി നിയമനങ്ങൾ നടന്നിട്ടില്ലെന്നും പ്രതിപക്ഷം ഉദ്യോഗാർഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് സർക്കാർ വാദം

author-image
WebDesk
New Update
Ramesh Chennithala and Pinarayi Vijayan

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും റാങ്ക് ലിസ്റ്റ് നീട്ടി നൽകാത്തതിനെതിരെയും പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. "മുഖ്യമന്ത്രിക്ക് ഈഗോയാണ്. പിടിവാശി ഉപേക്ഷിച്ച് ഉദ്യോഗാർഥികളുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഈ ധാർഷ്‌ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേരുന്നതല്ല," ചെന്നിത്തല പറഞ്ഞു.

Advertisment

"പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നില്ല. ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. അതുകൊണ്ട് യൂത്ത് കോൺഗ്രസ് സമരം ചെയ്യും. അത് സ്വാഭാവികമാണ്. സർക്കാർ വിലാസം സംഘടനയായതുകൊണ്ടാണ് ഡിവൈഎഫ്‌ഐ സമരം ചെയ്യാത്തത്. അത് തെറ്റായ നടപടിയാണ്. ഉദ്യോഗാർഥികളോടുള്ള സർക്കാരിന്റെ ക്രൂരത ജനങ്ങൾക്ക് ബോധ്യപ്പെടും," പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Read Also: കൈ കൊടുത്തു, ചേർത്തുപിടിച്ചു, തലോടി; രാഹുലിന്റെ ഹൃദയവിശാലതയ്ക്ക് എന്തൊരു ചന്തമെന്ന് സോഷ്യൽ മീഡിയ

അതേസമയം, അനധികൃതമായി നിയമനങ്ങൾ നടന്നിട്ടില്ലെന്നും പ്രതിപക്ഷം ഉദ്യോഗാർഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് സർക്കാർ വാദം. കരാറുകാരെ സ്ഥിരപ്പെടുത്തിയത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കാൻ കഴിയാത്ത തസ്‌തികകളിലേക്കാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇപ്പോൾ സ്ഥിരപ്പെടുത്തൽ നടന്ന തസ്‌തികകളിൽ പിഎസ്‌സി വിചാരിച്ചാലോ ആ വകുപ്പ് തന്നെ വിചാരിച്ചാലോ സ്ഥിരപ്പെടുത്താൻ സാധിക്കില്ല. ഇത്തരം വസ്‌തുതകൾ നിലനിൽക്കെ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിൽ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment

“നിയതമായ മാർഗങ്ങളിലൂടെയേ ജോലി നൽകാൻ സാധിക്കൂ. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പിഎസ്‌സിയെ മുൻനിർത്തി രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷം. ഇത് ഉദ്യോഗാർഥികൾ മനസിലാക്കണം. സമരത്തിൽ നിന്നു ഉദ്യോഗാർഥികൾ പിൻമാറണം. സർക്കാർ എന്നും യുവാക്കൾക്കൊപ്പമുണ്ട്,” പിണറായി പറഞ്ഞു.

Pinarayi Vijayan Ramesh Chennithala Psc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: