ഗവർണറുമായി ചർച്ച നടത്തി പിഎസ്‌സി ഉദ്യോഗാർഥികൾ; കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഗവർണർ

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ഉദ്യോഗാർഥികൾ പറഞ്ഞു

Kerala Governor, കേരള ഗവര്‍ണര്‍, Governor Arif Mohammad Khan, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, Governor Arif Mohammad Khan against Kerala legislative assembly resolution, പൗരത്വനിയമ ഭേദഗതിക്കെതിരായ നിയമസഭാ പ്രമേയത്തിനെതിരെ ഗവര്‍ണര്‍,  Kerala legislative assembly, കേരള നിയമസഭ, Anti CAA Protest, പൗരത്വവിരുദ്ധ പ്രക്ഷോഭം, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Indian History Congress, ഇന്ത്യൻ ചരിത്ര കോൺഗ്രസ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ നടത്തിവരുന്ന സമരം 25-ാം ദിവസത്തിലേക്ക് എത്തുമ്പോൾ ഗവർണറുമായി ഉദ്യോഗാർഥികൾ കൂടിക്കാഴ്ച നടത്തി. രാജ്‌ഭവനിലെത്തിയാണ് ഉദ്യോഗാർഥികളുടെ പ്രതിനിധി സംഘം ഗവർണർ മുഹമ്മദ് ആരിഫ് ഖാനെ കണ്ടത്. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഗവർണർ ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു.

തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പറഞ്ഞ ഉദ്യോഗാർഥികൾ തങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും കൂട്ടിച്ചേർത്തു. ഗവർണറുമായുള്ള ചർച്ചയിൽ സന്തോഷമാണെന്നും അവർ പ്രതികരിച്ചു.

Also Read: ബിജെപി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന് ഇ.ശ്രീധരൻ

ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സമരത്തെ പിന്തുണയ്ക്കുന്ന ആരെയും തള്ളിക്കളയില്ല. ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ ശോഭാ സുരേന്ദ്രന്‍ ഒരു അവസരമുണ്ടാക്കിയപ്പോള്‍ പ്രയോജനപ്പെടുത്തിയത് അതുകൊണ്ടാണ്. മധ്യസ്ഥത്തിന് ഡിവൈഎഫ്‌ഐ എത്തിയപ്പോള്‍ സ്വീകരിച്ചത് അതിനാലാണെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.

സമരം 25-ാം ദിവസത്തിലേക്ക് കടന്നതോടെ വ്യത്യസ്തമായ സമരപരിപാടികളിലേക്ക് കടന്നിരിക്കുകയാണ് ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ മീന്‍ വിൽപന നടത്തിയാണ് ഇന്ന് പ്രതിഷേധിച്ചത്. ഉദ്യോഗാര്‍ഥികളുടെ സമരത്തിനൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരവും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതിഷേധവും സെക്രട്ടേറിയറ്റ് പടിക്കല്‍ തുടരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Psc rank holders strike governor mohammed arif khan

Next Story
മോദി സർക്കാർ എന്ത് ചെയ്താലും എതിർക്കുന്നത് ഒരു ഫാഷനായി മാറി: ഇ.ശ്രീധരൻKerala Assembly Election 2021, E Sreedharan. ഇ.ശ്രീധരൻ, Metroman, മെട്രോമാൻ, BJP, ബിജെപി, Palakkad, പാലക്കാട്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com