തിരുവനന്തപുരം. കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പി.എസ്.സി പരീക്ഷാ തിയതികള്‍ മാറ്റി. സെപ്തംബർ 18, 25 തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ ഓക്ടോബർ 23, 30 തീയതികളിലേക്ക് മാറ്റിവെച്ചതായി പി.എസ്.സി അറിയിച്ചു.
സെപ്റ്റംബർ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (അറബി) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ ആറിലേക്കും മാറ്റി നിശ്ചയിച്ചു.
നിപയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താനുള്ള സാഹചര്യം നിലവിലില്ലാത്തിനാലാണ് പരീക്ഷകള്‍ മാറ്റി വച്ചിരിക്കുന്നത്.