scorecardresearch

പിഎസ്‌സി പരീക്ഷകൾ മാറ്റി

സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റിവച്ചത്

സാങ്കേതിക കാരണങ്ങളാണ് പരീക്ഷ മാറ്റിവച്ചത്

author-image
WebDesk
New Update
Kerala psc, keralapsc.gov.in, psc thulasi, psc exam, psc result, psc online, kerala psc results, kerala psc driver, iemalayalam

keralapsc.gov.in exam postponed new date

ഒക്​ടോബര്‍ മാസം നടത്താനിരുന്ന വിവിധ പിഎസ്‌സി പരീക്ഷകള്‍ സാ​ങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. ഒക്ടോബര്‍ മാസം 23-ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയും, 30-ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റിയതായി പിഎസ്‌സി അറിയിച്ചു.

Advertisment

ഒക്​ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്​ മുഖ്യ പരീക്ഷ നവംബര്‍ 20ലേക്ക്​ മാറ്റി. ഒക്​ടോബര്‍ 30ന്​ നടക്കേണ്ടിയിരുന്ന ലാസ്റ്റ്​ ഗ്രേഡ്​ സെര്‍വന്‍റ്​സ്​, ബോട്ട്​ ലാസ്​കര്‍, സീമാന്‍ എന്നീ തസ്​തികകളുടെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ഹെഡ് ഡ്രാഫ്റ്റ്സ്മാൻ (സ്പെഷ്യൽ ടെസ്റ്റ് - ജൂലൈ 2011) ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന്റെ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 25 ബുധനാഴ്ച 12 മണി വരെയായി ദീർഘിപ്പിച്ചതായും പിഎസ്‌സി അറിയിച്ചു.

Read More: ‘പുറത്ത് നിന്ന് വെടിയൊച്ചകള്‍, ഒളിച്ചിരിക്കാന്‍ ഇനി താവളമില്ല’; സഹായത്തിനായി അപേക്ഷിച്ച് ഇന്ത്യക്കാര്‍

Advertisment

ഹോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിൽ മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 332/20) തസ്തികയിലേക്ക് 2011 ഓഗസ്റ്റ് 25, 27 സെപ്റ്റംബർ 1, 3, 4, 5, 2 14, 15 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക് അടുത്തുള്ള പി.എസ്.സി. ജില്ല റീജിയണൽ ഓഫീസിൽ വച്ചും പ്രമാണപരിശോധന നടത്താവുന്നതാണ്. കോവിഡ് 19 നിലനിൽക്കുന്നതിനാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ഓഫീസ് പരിസരത്ത പ്രവേശിക്കുവാൻ പാടുള്ളൂ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.

Psc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: