തിരുവനന്തപുരം: ഏപ്രിൽ 14 വരെയുളള മുഴുവൻ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ്-19) കൂടുതൽ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

നേരത്തെ ഈ മാസം 20 വരെയുളള പിഎസ്‌സി പരീക്ഷകൾ മാറ്റിവച്ചിരുന്നു. സർട്ടിഫിക്കറ്റ് പരിശോധന അടക്കമാണ് മാറ്റിവച്ചത്. എന്നാൽ അഭിമുഖങ്ങൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

Read Also: Covid 19 Live Updates: നിരീക്ഷണത്തിലിരിക്കേ കറങ്ങി നടന്ന പേരാമ്പ്ര സ്വദേശിക്കെതിരെ കേസ്

കേരളത്തില്‍ ഇതുവരെ കോവിഡ്-19 രോഗം 24 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ മൂന്നുപേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 21 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 156 രാജ്യങ്ങളിലാണ് കോവിഡ്-19 പടര്‍ന്നുപിടിച്ചിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.