തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജയിലിൽ വീണ്ടും പരീക്ഷ നടത്തും. ജയിലില്‍ പരീക്ഷ നടത്താന്‍ ക്രൈംബ്രാഞ്ച് കോടതിയോട് അനുമതി തേടി. ഇരുവരുടെയും ബൗദ്ധിക നിലവാരം പരിശോധിക്കുന്നതിനാണു മാതൃകാ പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21-ാം റാങ്കുമായിരുന്നു ലഭിച്ചത്.
നേരത്തെ പ്രതികളോട് ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തി ചോദ്യം ചെയ്തിരുന്നെങ്കിലും ഇരുവര്‍ക്കും കൃത്യമായ ഉത്തരം നല്കാന് കഴിഞ്ഞിരുന്നില്ല. പൊലീസ് കോൺസ്റ്റബിൾ ബറ്റാലിയനിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയിലാണ് യൂണിവേഴ്സിറ്റി കോളെജ് കുത്ത്കേസിലും പ്രതികളായ ഇരുവരും ഉയർന്ന റാങ്ക് സ്വന്തമാക്കിയത്. പ്രതികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് അഞ്ചാം പ്രതിയായ പൊലീസുകാരൻ ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
Also Read: ശബരിമലയിൽ പ്രത്യേക നിയമ നിർമ്മാണം; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് സർക്കാർ
പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോര്‍ന്ന് കിട്ടിയെന്നും പിഎസ്സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നുമായിരുന്നു ഗോകുലിന്റെ മൊഴി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നും ഗോകുല്‍ പറഞ്ഞിരുന്നു.