Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

അന്തിമ റിപോർട്ടിൽ പരാമർശിക്കുന്നുണ്ടന്നല്ലാതെ തനിക്കെതിരെ തെളിവില്ലെന്നായിരുന്നു പ്രതിയുടെ വാദം

psc, ie malayalam

കൊച്ചി: പിഎസ്‌സി പരീക്ഷാ തട്ടിപ്പിലെ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസിലെ ഏഴാം പ്രതിയും കൊല്ലം അഞ്ചൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ പത്തനാപുരം കൈതമുക്ക് സ്വദേശി എസ്.ഷിജു സമർപ്പിച്ച പുനപ്പരിശോധനാ ഹർജി ഹൈക്കോടതി തള്ളി. പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കൊല്ലം സിജെഎം കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

എസ് ഐ നിയമനത്തിന് 2010 ഒക്ടോബറിൽ പിഎസ്‌സി നടത്തിയ പരീക്ഷയിൽ പ്രതിയടക്കമുള്ളവർ ഗൂഡാലോചന നടത്തി ചോദ്ധ്യപേപ്പർ ചോർത്തി ഉത്തരങ്ങൾ മൊബൈൽ ഫോണിലൂടെ കൈമാറിയെന്നാണ് കേസ്. സൂത്രധാരനായ ഒന്നാം പ്രതിക്ക്, പരീക്ഷയെഴുതിയ ഷിജു അടക്കമുള്ളവർ അഞ്ചുലക്ഷം വീതം വാഗ്ദാനം ചെയ്തെന്നും രണ്ടായിരം രൂപ മുൻകൂർ നൽകിയന്നുമാണ് കേസ്.

അന്തിമ റിപോർട്ടിൽ പരാമർശിക്കുന്നുണ്ടന്നല്ലാതെ തനിക്കെതിരെ തെളിവില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ വ്യക്തമായ തെളിവണ്ടന്നും പരീക്ഷാ ഹാളിൽ ഇരിക്കുമ്പോൾ തന്നെ പ്രതിക്ക് മറ്റ് പ്രതികളുടെ ഫോൺ എത്തിയെന്നും തട്ടിപ്പിന് മാത്രമായി മൊബൈൽ ഫോണും സിംകാർഡും സംഘടിപ്പിച്ചെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

വഞ്ചനാകുറ്റം നിലനിൽക്കുമെന്നും പൊതു സമുഹത്തിനെതിരായ കുറ്റകൃത്യമാണ് പ്രതികൾ നത്തിയതെന്നും ജോലിക്കായി ഉറക്കമൊഴിഞ്ഞ് പഠിക്കുന്ന യുവാക്കളുടെ അവസരങ്ങൾ തട്ടിയെടുക്കാൻ പ്രതികൾ ശ്രമിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. തെളിവുകൾ പരിശോധിച്ചാണ് വിചാരണക്കോടതിയുടെ തീരുമാനമെന്നും വിടുതൽ ഹർജി തള്ളിയ നടപടിയിൽ തെറ്റില്ലന്നും ജസ്റ്റീസ് അശോക് മേനോൻ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Psc exam fraud case high court

Next Story
5051 പേർക്കുകൂടി കോവിഡ്; രോഗമുക്തി നേടിയത് 5638 പേർKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, CM Press Meet, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com