സർക്കാരിന്റെ ഉറപ്പിൽ വിശ്വാസം; എൽജിഎസ് ഉദ്യോഗാർഥികൾ സമരം പിൻവലിച്ചു

ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കും

Suicide Attempt by PSC Rank Holders Protest Near secretariat, Suicide Attempt, PSC Rank Holders, PSC Rank Holders Protest, PSC Rank Holders Protest Near secretariat, ആത്മഹത്യാ ശ്രമം, പിഎസ്‌സി, ഉദ്യോഗാർത്ഥികൾ, ie malayalam

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിലാണ് ഇന്ന് ചർച്ച നടന്നത്. സർക്കാരിന്റെ ഉറപ്പിൽ വിശ്വാസമുണ്ടെന്നും അതിനാൽ സമരം പിൻവലിക്കുകയാണെന്നും എൽജിഎസ് ഉദ്യോഗാർഥികൾ പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ച പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയമമന്ത്രി എ.കെ.ബാലനും ഉദ്യോഗാര്‍ഥികളും തമ്മില്‍ ഇന്നു രാവിലെ ചര്‍ച്ച നടന്നത്.

ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ അനുകൂല സമീപനമാണ് ഇന്നത്തെ ചർച്ചയിൽ സർക്കാർ സ്വീകരിച്ചത്‌. വാച്ച്‌മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്ന് മന്ത്രി ഉദ്യോഗാർഥികൾക്ക് ഉറപ്പ് നല്‍കി. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാനും നടപടിയുണ്ടാവും. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ചര്‍ച്ച ചെയ്‌ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

Read Also: ഇത്തവണ ‘ഉറപ്പാണ് എൽഡിഎഫ്’; തിരഞ്ഞെടുപ്പ് ടാഗ് ലൈന്‍ പുറത്തിറക്കി

അതേസമയം, സിപിഒ റാങ്ക് ലിസ്റ്റുകാർ സമരം തുടരും. സർക്കാരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന് സിപിഒ റാങ്ക് ലിസ്റ്റുകാർ വ്യക്തമാക്കി.

ഉദ്യോഗസ്ഥതലത്തിലടക്കം നേരത്തെ നടന്ന ചർച്ചകളിൽ ഉദ്യോഗാർഥികൾ തൃപ്‌തരല്ലായിരുന്നു. എന്നാൽ, സിപിഒ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാനില്ലെന്ന നിലപാട് തുടരുകയാണ് സർക്കാർ. ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ഇന്ന് അവസാനിപ്പിക്കും.

Read Also: 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ: ഏതെല്ലാം രോഗങ്ങളുള്ളവർക്ക് അപേക്ഷിക്കാം?

കഴിഞ്ഞ ശനിയാഴ്‌ച ഉദ്യോഗാര്‍ഥികളുമായി ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ.ജോസും എഡിജിപി മനോജ് എബ്രഹാമും ചർച്ച നടത്തിയിരുന്നു. ചർച്ചയിലെ തീരുമാനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഉത്തരവായി പുറത്തിറക്കിയത്. എന്നാല്‍ ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ കൃത്യമായ ഉറപ്പുകള്‍ നല്‍കാതെയാണ് ഉത്തരവിറക്കിയതെന്ന് അവകാശപ്പെട്ടാണ് ഉദ്യോഗാര്‍ഥികള്‍ സമരം തുടർന്നത്.

ഉദ്യോഗാർഥികളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. “പിൻവാതിൽ നിയമനങ്ങൾക്കെതിരെയും റാങ്ക് ലിസ്റ്റ് നീട്ടി നൽകാത്തതിനെതിരെയും പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചയ്‌ക്ക് തയ്യാറാകണം. മുഖ്യമന്ത്രിക്ക് ഈഗോയാണ്. പിടിവാശി ഉപേക്ഷിച്ച് ഉദ്യോഗാർഥികളുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഈ ധാർഷ്‌ട്യവും പിടിവാശിയും ഒരു ഭരണാധികാരിക്ക് ചേരുന്നതല്ല,” ചെന്നിത്തല പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Psc cpo rank holders protest kerala discussion ak balan

Next Story
മുസ്ലീം ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി ആയിട്ടില്ല: കുഞ്ഞാലിക്കുട്ടിCitizenship Bill, പൗരത്വ ഭേദഗതി ബില്‍, Muslim League,
The moderation of comments is automated and not cleared manually by malayalam.indianexpress.com