തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ മുഖ്യ പ്രതികളായ മൂന്ന് പേര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ അന്വേഷണം നടത്തുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്. പിഎസ്‌സി വിജിലന്‍സ് അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ ഇവര്‍ക്ക് നിയമന ശുപാര്‍ശ നല്‍കില്ലെന്നും പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. ഒരു മാസത്തിനകം ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം, പരീക്ഷയുടെ മാര്‍ക്ക് നോക്കി സംശയിക്കാന്‍ പിഎസ്‌സിക്ക് സാധിക്കില്ല. ശിവരഞ്ജിത്തിനും നസീമിനും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ലെന്നും പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും എം.കെ.സക്കീര്‍ പറഞ്ഞു.

കെഎപി നാലാം ബറ്റാലിയൻ പരീക്ഷ തിരുവനന്തപുരത്ത് 2989 പേർ എഴുതിയിട്ടുണ്ടെന്ന് പിഎസ്‌സി ചെയർമാൻ പറഞ്ഞു. എല്ലാവർക്കും ഒരേ സെന്ററല്ല അനുവദിച്ചിരിക്കുന്നത്. പരീക്ഷയിൽ ഒരു ക്രമക്കേടും നടന്നിട്ടില്ല. കെഎപി ഒന്ന്, രണ്ട്, മൂന്ന്, നാല് പരീക്ഷകളിൽ ഇടംപിടിച്ചവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരീക്ഷ ഫലം സാധുവാണ്, ഉടൻ നിയമന ഉത്തരവുകൾ പുറപ്പെടുവിക്കുമെന്നും ചെയർമാൻ പറഞ്ഞു.

Read Also: ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍; എസ്.എഫ്.ഐ യൂണിയന്‍ ഓഫീസിലും യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍

അപേക്ഷിക്കുന്നയാളുടെ മറ്റു കാര്യങ്ങൾ ആദ്യ ഘട്ടത്തിൽ പിഎസ്‌സി പരിശോധിക്കുന്നില്ല. 2017 ലെ നോട്ടിഫിക്കേഷൻ അനുസരിച്ച് ജില്ലാതല ഓപ്ഷൻ നൽകാൻ അവസരമുണ്ടായിരുന്നു. 2989 പേരാണ് തിരുവനന്തപുരം ജില്ലയിലേക്ക് ഓപ്ഷൻ നൽകിയത്. സെന്റർ നൽകിയതിൽ ക്രമക്കേടില്ലെന്നും പിഎസ്‌സി ചെയർമാൻ തിരുവനന്തപുരത്ത് വ്യക്തമാക്കി.

ശിവരഞ്ജിത്ത്‌ എന്നയാളുടെ രജിസ്റ്റർ നമ്പർ 555683 ആണ്. അപേക്ഷിച്ച ജില്ല തിരുവനന്തപുരമാണ്. ഗവ. യുപി സ്കൂൾ വഞ്ചിയൂരിലാണ് ശിവരഞ്ജിത്ത് പരീക്ഷ എഴുതിയത്. ആ സെന്ററിൽ അല്ല ആരോപണവിധേയരായ മറ്റ് രണ്ട് പേരും പരീക്ഷ എഴുതിയത്. 552871ആണ് രണ്ടാം റാങ്കുകാരനായ പ്രണവ് പി.പിയുടെ നമ്പർ. അദ്ദേഹത്തിന്റെ സെന്റർ ശ്രീഗോകുലം പബ്ലിക് സ്കൂളിലാണ്. മൂന്നാമത്തെ വ്യകതി നസീം 28-ാം റാങ്കുകാരൻ 529103 നമ്പറിൽ പരീക്ഷ എഴുതിയത് ഗവ. കോളേജ് ഓഫ് ടീച്ചേർസ് എജ്യൂക്കേഷൻ തൈക്കാടാണ് എന്നും പിഎസ്‌സി ചെയർമാൻ പറഞ്ഞു.

പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണങ്ങൾ നടത്തരുത്.  ഒ​രു ​മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ല​ഭി​ക്കും വ​രെ പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്ത്, നി​സാം, പ്ര​ണ​വ് എ​ന്നി​വ​ർ​ക്ക് അ​ഡ്വൈ​സ് മെ​മ്മോ ന​ൽ​കി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ഇ​വ​ർ​ക്കു​ൾ​പ്പെ​ടെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ മാ​റ്റി ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.