തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​രാ​ശ​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.ശ്രീ​ധ​ര​ൻ​പി​ള്ള. മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് മാ​റി​നി​ൽ​ക്കാ​ൻ പ​റ​ഞ്ഞ​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും ശ്രീ​ധ​രൻ പി​ള്ള പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പോ​ളിങ്ങിനെ കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​തെ ‘മാ​റി​നി​ല്‍​ക്ക് അ​ങ്ങോ​ട്ട്’ എ​ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ആക്രോശിച്ചിരുന്നു. ഇതിനെതിരെയാണ് ശ്രീധരൻ പിളളയുടെ വിമര്‍ശനം. തിര​ഞ്ഞെ​ടു​പ്പ് ഫ​ലം സം​ബ​ന്ധി​ച്ച ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ടു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യെ നി​രാ​ശ​നാ​ക്കി​യ​തെ​ന്നും ശ്രീ​ധ​ര​ൻ​ പി​ള്ള വ്യ​ക്ത​മാ​ക്കി.

Read: മാറിനില്‍ക്ക് അങ്ങോട്ട്; മാധ്യമങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോഴാണ് മുഖ്യമന്ത്രി ക്ഷോഭിച്ചത്. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായ മുഖ്യമന്ത്രി മാറി നില്‍ക്കങ്ങോട്ടെന്ന് പറയുകയായിരുന്നു. മറ്റൊന്നും പറയാതെ അദ്ദേഹം വാഹനത്തില്‍ കയറി പോവുകയും ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയതിനെക്കുറിച്ചായിരുന്നു ചോദ്യം. വളരെ ദേഷ്യത്തോടെ ‘മാറി നില്‍ക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.