scorecardresearch

കോവിഡെന്ന് വ്യാജപ്രചാരണം; ശ്രീധരൻപിള്ള ഡിജിപിക്ക് പരാതി നൽകി

വ്യാജവാർത്ത മലയാളത്തിൽ ആയതുകൊണ്ടാണ് കേരളത്തിൽ പരാതി നൽകിയതെന്ന് രാജ്‌ഭവൻ സെക്രട്ടറി അറിയിച്ചു

ps sreedharan pilla, പിഎസ് ശ്രീധരൻ പിളള, bjp, ബിജെപി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: വ്യാജവാർത്തയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള. തനിക്കു കോവിഡ് സ്ഥിരീകരിച്ചു എന്നതരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിലാണ് ശ്രീധരൻപിള്ള പരാതി നൽകിയത്. ‘കാവിമണ്ണ്’ എന്ന ഫെയ്‌സ്‌ബുക്ക് പേജിലാണ് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻപിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തിൽ വ്യാപക പ്രചരണം നടന്നത്. ഈ പേജിനെതിരെയാണ് ശ്രീധരൻപിള്ളയുടെ പരാതി.

ഗവർണർ പദവിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പരാമർശങ്ങളെന്നും ശ്രീധരൻപിള്ള ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. അധിക്ഷേപ പരാമർശം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.

വ്യാജവാർത്ത മലയാളത്തിൽ ആയതുകൊണ്ടാണ് കേരളത്തിൽ പരാതി നൽകിയതെന്ന് രാജ്‌ഭവൻ സെക്രട്ടറി അറിയിച്ചു. ശ്രീധരൻപിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കരൾ സംബന്ധമായ അസുഖമുള്ളതിനാൽ സ്ഥിതി അൽപം ഗുരുതരമാണെന്ന് ഹോസ്‌പിറ്റൽ അധികൃതർ അറിയിച്ചെന്നും വ്യാജവാർത്തയിൽ പറയുന്നു.

Read more: സ്വർണക്കടത്ത്: സ്വപ്‌ന ശിവശങ്കറിനെ സമീപിച്ചിരുന്നു, സഹായിച്ചില്ല

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ps sreedharan pillai files complaint covid 19 fake news