കോഴിക്കോട്: ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയവരെ അറസ്റ്റു ചെയ്തതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. ജാമ്യമില്ലാ വകുപ്പ് പൊലീസ് ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ നടക്കുന്നത് നിരീശ്വരവാദികളുടെ ആസൂത്രിത നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നിന്നും അറസ്റ്റ് ചെയ്ത 72 പേരും ഇപ്പോള്‍ മണിയാര്‍ ക്യാമ്പിലാണുള്ളത്. ഇവരെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം റാന്നി മജിസ്ട്രേറ്റ് ക്യാമ്പിലെത്തിക്കും. വൈദ്യപരിശോധനയും ക്യാമ്പില്‍ തന്നെ നടക്കും. അതേസമയം, ക്യാമ്പിന് പുറത്ത് ബിജെപിയുടെ പ്രതിഷേധം തുടരുകയാണ്. സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ശോഭ സുരേന്ദ്രനും പ്രതികരിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മാന്നാറിലെ വീടിന് മുന്നിലും പ്രതിഷേധം നടന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളില്‍ പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു.