പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണർ

ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് പി.എസ്.ശ്രീധരൻപിള്ളയെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്

ps sreedharan pilla, പിഎസ് ശ്രീധരൻ പിളള, bjp, ബിജെപി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. മിസോറാം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് പി.എസ്.ശ്രീധരൻപിള്ള. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെ കാലാവധി അടുത്ത മാസം തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. പി.എസ്.ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം അൽപ്പം മുമ്പാണ് രാഷ്ട്രപതി ഭവൻ പുറപ്പെടുവിച്ചത്.

ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുർമ്മു ആണ് പുതിയ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്റ്റനന്‍റ് ഗവര്‍ണറാകും.

Also Read: സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിച്ചതിനു പിന്നില്‍ തോല്‍പ്പിക്കണമെന്ന താല്‍പ്പര്യം: പി.സി.ജോര്‍ജ്

എല്ലാം നല്ലതിനുവേണ്ടിയാണെന്ന് ശ്രീധരൻപിള്ളയുടെ ആദ്യ പ്രതികരണം. കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും, സ്ഥാനമാനങ്ങൾക്കു വേണ്ടി താൻ ആരെയും സമീപിച്ചിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. ജനസേവനത്തിനുള്ള അവസരമായി കാണുന്നുവെന്നും നേരത്തെയും ഗവർണർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

“പ്രധാനമന്ത്രി നാലു ദിവസം മുമ്പ് വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് മലയാളികള്‍ മുമ്പും ഇരുന്നിട്ടുണ്ട്. മിസോറം പ്രത്യേകയുള്ള സംസ്ഥാനമാണ്. രണ്ട് ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്ന സംസ്ഥാനമാണത്. ഭരണം നടത്തേണ്ടിവരും. അതിലൊന്നും പരചയസമ്പന്നനല്ല എന്നുമാത്രം.”-ശ്രീധരൻപിള്ള.

Also Read: സര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും: എന്‍എസ്എസ്

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെയും തൽസ്ഥാനത്ത് നിന്നാണ് മിസോറാം ഗവർണർ സ്ഥാനത്തേക്ക് എത്തിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കുമ്മനം ഗവർണർ സ്ഥാനം രാജിവച്ച് സജീവരാഷ്ട്രിയത്തിലേക്ക് മടങ്ങിയെത്തിയത്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായിരുന്നു ശ്രീധരൻ പിള്ള. അതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ps sreedharan pillai appointed as mizoram governor

Next Story
താനൂർ കൊലപാതകം: ഒരാൾകൂടി പിടിയിൽbeaten to death
The moderation of comments is automated and not cleared manually by malayalam.indianexpress.com