കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍. പള്ളുരുത്തിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തി പൊലീസ് ഇയാളെ ആലപ്പുഴ പൊലീസിന് കൈമാറും. കുട്ടിയിടെ പിതാവിനെ കസ്റ്റഡിയിലെടുത്തതോടെ പൊലീസിനെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ റാലി നടത്തി.
“ഇതിന് മുന്‍പ് സിഎഎ പ്രതിഷേധ റാലിയിലും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഒരു മതത്തെപ്പറ്റിയും പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിരിക്കുന്നത് സംഘപരിവാറിനെതിരെയാണ്. ഇതിലൊരു കഴമ്പുമില്ല,” കുട്ടിയുടെ പിതാവ് വ്യക്തമാക്കി. സിഎഎ പ്രതിഷേധത്തിന് പോയപ്പോള്‍ പലരു വിളിക്കുന്ന കേട്ട് പഠിച്ച മുദ്രാവാക്യമാണിതെന്നും ശരിയായ അര്‍ത്ഥമറിയില്ലെന്നും കുട്ടിയും പറഞ്ഞു. തന്നോട് ഈ മുദ്രാവാക്യം വിളിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നതിൽ സംഘാടകർക്ക് ഉത്തരവാദിത്തമുണ്ടന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രാജ്യത്ത് എന്താണ് നടക്കുന്നതെന്നു ചോദിച്ച കോടതി ശക്തമായ നടപടി വേണമെന്നും കേസെടുക്കണമെന്നും നിർദേശിച്ചു. ആലപ്പുയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ റാലി നടത്താനുള്ള നീക്കം ആശങ്കയുണ്ടാക്കുന്നതാണന്ന് ചൂണ്ടിക്കാട്ടി ആർ രാമരാജവർമ സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം.
കൗമാരക്കാരൻ ഒരാളുടെ തോളിലിരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതു ശ്രദ്ധയിൽ പെട്ടെന്നും റാലികളിൽ ആർക്കും എന്തും വിളിച്ചു കൂവാമോയെന്നും കോടതി പരാമർശിച്ചു. പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ആലപ്പുഴയില്‍ സേവ് റിപ്പബ്ലിക്ക് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് റാലം സംഘടിപ്പിച്ചത്. കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Also Read: ‘ഒരു മതത്തേയും വിമര്‍ശിക്കാനില്ല’; മുഖ്യമന്ത്രിക്ക് നാളെ മറുപടി നല്‍കുമെന്നും പി. സി. ജോര്‍ജ്