ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. ഇവരെ നാളെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കും.
കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ നിന്ന് ഇന്ന് ഉച്ചയ്ക്കാണ് പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം താൻ സ്വയം പഠിച്ച മുദ്രാവാക്യമാണെന്നാണ് കുട്ടി പറയുന്നത്. സിഎഎ പ്രതിഷേധത്തിന് പോയപ്പോള്‍ പലരു വിളിക്കുന്ന കേട്ട് പഠിച്ച മുദ്രാവാക്യമാണിതെന്നും ശരിയായ അര്‍ത്ഥമറിയില്ലെന്നും കുട്ടി പറഞ്ഞു. തന്നോട് ഈ മുദ്രാവാക്യം വിളിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കുട്ടി വ്യക്തമാക്കി.
ആലപ്പുഴയിൽ കഴിഞ്ഞ ശനിയാഴ്ച നടന്ന റാലിക്കിടെയായിരുന്നു സംഭവം. കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയർന്നു. തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കേസെടുത്തത്.
അഭിഭാഷക പരിഷത്തും ആലപ്പുഴ ജില്ലാ നേതൃത്വവും സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മിഷനും ഇടപെട്ടിരുന്നു.
Also Read: ‘തന്നെ പഠിച്ച മുദ്രാവാക്യമാണ്’; വിളിക്കാനായി ആരും പ്രേരിപ്പിച്ചിട്ടില്ലെന്നും കുട്ടി