കണ്ണൂര്‍ : കണ്ണൂർ ജില്ലയിൽ ദശകങ്ങളായി നിലനിൽക്കുകയും വളരുകയും ചെയ്യുന്ന കൊലപാതക സംസ്കാരത്തിനെതിരെ ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കാൻ ആഹ്വാനം ചെയ്ത് കേരളത്തിലെ നിരവധി സാംസ്കാരിക പ്രവർത്തകർ രംഗത്ത്. സ്റ്റേഡിയം കോര്‍ണറില്‍ നടന്ന പരിപാടിയില്‍ കലാ-സാംസ്കാരിക രംഗത്തെ ഒട്ടനവധി പ്രമുഖര്‍ പങ്കാളികളായി. അക്രമമല്ല സംവാദങ്ങള്ക്കൊരു ഇടമാണ് ജില്ലയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം എന്ന് വിളിച്ചോതുന്നതായിരുന്നു സാംസ്കാരിക സായാഹ്നം. സാംസ്കാരിക സദസിന് പുറമേ കലാകാരന്മാരുടെ പ്രതിഷേധവും അരങ്ങേറി.
എംഎന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്ത സാംസ്കാരിക സദസ്സില്‍ എന്‍ ശശിധരന് അദ്ധ്യക്ഷത വഹിച്ചു. പികെ നാണു, ഗോപീകൃഷ്ണന്, സന്തോഷ് എച്ചിക്കാനം, പ്രിയനന്ദനന്, എടി മോഹന്‍രാജ്, ശിവദാസ് പുറമേരി, എം എം സോമശേഖരന്‍, മനോജ് കാന, എസ് സിത്താര, വിഎസ് അനില്‍കുമാര്‍, ഡോ സുരേന്ദ്രനാഥ്, കെഎന്‍ അജോയ്കുമാര്‍, ടികെ ഉമ്മര്‍, എസി ശ്രീഹരി എന്നിവര്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു.
എൻ ശശിധരൻ ചെയർമാനും പി .ജെ.ബേബി ജനറൽ കൺവീനറുമായി സംഘാടക സമിതിയാണ് സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ചിത്രകാരുടെ കൂട്ടായ്മയും അരങ്ങേറി. കബിതാ മുഖോപാദ്ധ്യായ ഉദ്ഘാടനം ചെയ്ത കൂട്ടായ്മയില്‍ ദിലീപ് കിഴൂര്‍, രമേശ് രഞ്ജനം, ഉണ്ണികൃഷ്ണന് ആതിര, നിരഞ്ജന കെ, ശശികുമാര്‍ കെ, ഗണേഷ്കുമാര് കുഞ്ഞിമംഗലം, സതീഷ് തോപ്രത്ത്, ബജു കാഞ്ഞങ്ങാട്, പ്രിയാജ പിഎം, മാലതി ടീച്ചര്‍ എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു.