നാടാർ സമുദായത്തെ അവഗണിച്ചതിൽ പ്രതിഷേധം; കെപിസിസി ആസ്ഥാനത്ത് കരിങ്കൊടിയും ഫ്‌ളെക്‌സും

നാടാർ സമുദായത്തെ അവഗണിച്ചാൽ കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും ഫ്ളെക്സിലുണ്ട്

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കെപിസിസി ആസ്ഥാനത്തിനു മുൻപിൽ കരിങ്കൊടിയും ഫ്‌ളെക്‌സും. കോൺഗ്രസ് പാർട്ടി നാടാർ സമുദായത്തെ അവഗണിച്ചുവെന്ന പേരിലാണ് ഫ്ളെക്സ്.

ഡിസിസി അധ്യക്ഷ പദവി നാടാർ സമുദായത്തിന് നൽകാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് ഫ്ളെക്സ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ഡിസിസി ഓഫിസിലും കരിങ്കൊടി കെട്ടി പ്രതിഷേധം നടന്നിരുന്നു. അതിനു പിന്നാലെയാണ് ഇന്ദിര ഭവന് മുന്നിലും കരിങ്കൊടി പ്രത്യക്ഷപ്പെട്ടത്.

നാടാർ സമുദായത്തെ അവഗണിച്ചാൽ കോൺഗ്രസ് വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും ഫ്ളെക്സിലുണ്ട്. ഡിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ പരിഗണിക്കാത്തവരെ കെപിസിസി പുനഃസംഘടന വരുമ്പോൾ പരിഗണിക്കുമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അതിനിടയിലാണ് ഇത്തരത്തിൽ പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

Also read: കോണ്‍ഗ്രസില്‍ വീണ്ടും നടപടി; പിഎസ് പ്രശാന്തിനെ പുറത്താക്കി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Protest on dcc president announcement black flag and flex in front of indira bhavan

Next Story
യുവാവ് വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express