ന്യൂഡല്‍ഹി: ആമസോണ്‍ കാടുകളിലെ തീപിടിത്തം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് ആരോപിച്ച് ന്യൂഡല്‍ഹിയിലെ ബ്രസീല്‍ എംബസിക്ക് മുന്നില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രതിഷേധിച്ചു.ഡൽഹിയിലെ എംബസിക്ക് മുമ്പിൽ പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങൾ ഡിവെെ‌എഫ്‌ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഫെയ്‌സ്‌ബുക്ക് പേജിലൂടെ പങ്കുവച്ചു. എന്നാൽ, ഡിവെെ‌എഫ്‌ഐയുടെ പ്രതിഷേധത്തെ പരിഹസിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരിക്കുന്നത്.

വി.ടി.ബൽറാം എംഎൽഎ അടക്കം പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. എംബസിക്ക് അവധിയായ ഞായറാഴ്‌ചയാണ് ഡിവെെഎ‌ഫ്‌ഐ പ്രതിഷേധം നടത്തിയത് എന്ന തരത്തിൽ ട്രോളുകളും കമന്റുകളും ഉണ്ട്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീൽ, പെറു, കൊളംബിയ എന്നിവിടങ്ങളിലായി പടർന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ കാടുകൾ. ലോകത്തിന് മുഴുവൻ ഓക്‌സിജൻ എത്തിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നതും ഈ കാടുകളാണ്. എന്നാൽ ഏതാനും നാളുകളായി ഈ കാടുകൾ അഗ്നിയുടെ പിടിയിലാണ്. ഈ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വൻ തോതിൽ തീ പടർന്ന് പിടിച്ചതിനാൽ ഇത് ദൗത്യം ബുദ്ധിമുട്ടേറിയതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.