പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: എറണാകുളത്ത് ഇന്ന് മുസ്‌ലിം സംഘടനകളുടെ റാലി

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോഴിക്കോട് ഇന്ന് ലോങ് മാർച്ച് നടക്കുന്നുണ്ട്

കൊച്ചി: പുതുവർഷത്തിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ തുടരും. ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി ഇന്ന് എറണാകുളത്ത് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ റാലി നടക്കും. പ്രമുഖ നേതാക്കൾ അണിനിരക്കുന്ന മഹാസമ്മേളനവും ഉണ്ടാകും. മുസ്‌ലിം വിഭാഗത്തിനെതിരായ നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോഴിക്കോട് ഇന്ന് ലോങ് മാർച്ച് നടക്കുന്നുണ്ട്. സിനിമാ രംഗത്തു നിന്നുള്ളവരും പ്രതിഷേധങ്ങളിൽ പങ്കെടുക്കും.

അതേസമയം, മുസ്‌ലിം സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ഇന്ന് എറണാകുളം ജില്ലയിൽ ചിലയിടത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. ബുധനാഴ്‌ച വെെകിട്ടു മൂന്നു മുതല്‍ രാത്രി ഒന്‍പത് വരെ അരൂര്‍, തൃപ്പൂണിത്തുറ, പശ്ചിമ കൊച്ചി, കാക്കനാട്, ആലുവ, വരാപ്പുഴ, വൈപ്പിന്‍ എന്നീ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ എറണാകുളം നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കൊച്ചി പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു.

Read Also: Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അരൂര്‍, തൃപ്പൂണിത്തുറ, പശ്ചിമ കൊച്ചി, കാക്കനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ ഭാഗങ്ങളില്‍ നിന്നും സമ്മേളനത്തിനായി എത്തിച്ചേരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജങ്ഷന് വടക്കു ഭാഗത്തുള്ള എസ്ബിഐ ബാങ്കിന് മുന്നില്‍ ആളെയിറക്കി ഇടപ്പള്ളി വഴി കണ്ടെയ്‌നര്‍ റോഡില്‍ എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

ആലുവ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി എന്‍എച്ച്-17 ല്‍ പ്രവേശിച്ച് ആളെ ഇറക്കിയ ശേഷം കണ്ടെയ്‌നര്‍ റോഡില്‍ എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. പറവൂര്‍, കൊടുങ്ങല്ലൂര്‍, വരാപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇടപ്പള്ളി എന്‍എച്ച്-17 ലുലു മാളിന് സമീപം ആളെ ഇറക്കിയ ശേഷം കളമശേരി വഴി കണ്ടെയ്‌നര്‍ റോഡില്‍ എത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. വൈപ്പിന്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മുളവ്കാട് ജങ്ഷനില്‍ ആളെ ഇറക്കി കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്യണം.

Read Also: Happy New Year 2020: പുതുവര്‍ഷത്തെ വരവേറ്റു ലോകം; ചിത്രങ്ങള്‍

സമ്മേളനം നടക്കുന്ന സമയത്ത് ബിടിഎച്ച് ജംങ്ഷന്‍ മുതല്‍ ഹൈക്കോടതി ജങ്ഷന്‍ വരെ പാര്‍ക്കിങ്ങും വാഹന ഗതാഗതവും ഉണ്ടായിരിക്കുന്നതല്ല. ബാനര്‍ജി റോഡില്‍ ഹൈക്കോടതി ജങ്ഷന്‍ മുതല്‍ ഇടപ്പള്ളി ബൈപ്പാസ് ജങ്ഷന്‍ വരെയും പാലാരിവട്ടം സെന്റ്.മാര്‍ട്ടിന്‍ പള്ളിക്ക് മുന്‍വശം മുതല്‍ പാലാരിവട്ടം ബൈപ്പാസ് ജങ്ഷന്‍ വരെയും റോഡിന്റെ ഇരുവശത്തും യാതൊരു പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ലെന്ന് പൊലീസ് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Protest caa ernakulam muslim associations protest

Next Story
Welcome 2020: പുതിയ ദശാബ്ദത്തിലേക്ക് ചുവടു വച്ച് കേരളംKerala 2020, കേരളം 2020, Kerala New Year, പുതുവത്സര കേരളം, happy new year, ന്യൂഇയർ, happy new year 2019, പുതുവത്സര ആശംസകൾ, happy new year images, പുതുവത്സരാശംസകൾ, new year advance wishes, new year advance wishes images, ഹാപ്പി ന്യൂഇയർ, new year advance wishes quotes, new year advance wishes status, happy new year advance wishes, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com