കൊച്ചി: പുതുവൈപ്പില്‍ ഐഒസി പ്ലാന്റ് നിര്‍മ്മിക്കുന്നതിനെതിരെ നടക്കുന്ന സമരത്തിനിടെ സംഘര്‍ഷം. ജനവാസകേന്ദ്രത്തിലാണ് പ്ളാന്റെന്നും ഇതിന് മതിയായ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും അടക്കമുളളവരാണ് സമരം നടത്തുന്നത്. തുടര്‍ന്ന് കൈക്കുഞ്ഞുങ്ങളെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്ഥലത്ത് പ്ലാന്റ് പണിയാനുളള അനുമതി കോടതിയില്‍ നിന്നും ഐഒസി മാനേജ്മെന്റ് നേടിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് സംരക്ഷണം നല്‍കുന്നത്. പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നാളുകളാി മുടങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ പൊലീസ് സംരക്ഷണ ആവശ്യപ്പെട്ടത്.
എന്നാല്‍ അറസ്റ്റിലൂടെ സമരം അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്ന് സമരം നടത്തുന്നവര്‍ വ്യക്തമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തെ ഈ പ്ലാന്റ് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നതെന്നും നിര്‍മ്മാണ പ്രവൃത്തികള്‍ സമ്മതിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി.