വേങ്ങര: ദേശീയപാത സർവേയ്ക്കെതിരേയുള്ള സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവകക്ഷിയോഗത്തിന് മുൻപ് സർവേ തുടങ്ങിയതാണ് എആർ നഗറിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തോക്കും ലാത്തിയും ഉപയോഗിച്ച് സമരം തകർക്കാമെന്ന് സർക്കാർ കരുതേണ്ട.കേരളത്തിൽ പട്ടാള ഭരണമാണോ നിലനിൽക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. എആർ നഗറിലെ സമരപ്പന്തലിൽ എത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
വേങ്ങരയിൽ നടന്നത് അതിക്രൂരമായ പൊലീസ് വേട്ടയാണെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.