കൊച്ചി: സിറോ മലബാർ ഭൂമിയിടപാട് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ ചേർന്ന വൈദിക സമിതി യോഗത്തിൽ സംഘർഷം. കേസിൽ പ്രതിയായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരും എതിർ വിഭാഗവും തമ്മിലാണ് സംഘർഷമുണ്ടായത്. യോഗം നടക്കുന്നിടത്തേക്ക് കർദിനാൾ അനുകൂലികൾ തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.

ഈ സമയത്ത് അകത്ത് ഉണ്ടായിരുന്ന കർദിനാള്‍ വിരുദ്ധര്‍ ഇത് പ്രതിരോധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘര്‍ഷമായതോടെ പൊലീസ് ഇടപെട്ട് ഇവരെ കര്‍ദിനാള്‍ ഹൗസില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കര്‍ദിനാള്‍ ഹൗസിന് മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ