വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതിഷേധ സംഗമം നടത്തി ഒരു വിഭാഗം വിശ്വാസികള്‍. എഫ്‌സിസി സന്യാസിന് മഠം സ്ഥിതി ചെയ്യുന്ന കാരയ്ക്കാമലയിലെ വിശ്വാസികളാണ് കഴിഞ്ഞ ദിവസം ലൂസി കളപ്പുരയ്‌ക്കെതിരെ പ്രതിഷേധ സംഗമം നടത്തിയത്. ലൂസി കളപ്പുരയുടെ വിവാദ ആത്മകഥയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. ആത്മകഥയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും കത്തോലിക്കാസഭയെ അവഹേളിക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

കത്തോലിക്കാ സഭയിലെ വൈദികർക്കെതിരെ രൂക്ഷവിമർശനങ്ങളുള്ള സിസ്റ്റർ ലൂസി കളപ്പുര എഴുതിയ ആത്മകഥ വലിയ വിവാദമായിരിക്കുകയാണ്. നേരത്തെയും സമാന രീതിയിലുള്ള പ്രതിഷേധം വിശ്വാസികൾ നടത്തിയിരുന്നു.

Read Also: Horoscope of the Week (Dec 15 -Dec 21 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

നാട്ടുകാർ ചേർന്ന് രൂപീകരിച്ച വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടികൾ നടന്നത്. സിസ്റ്റർ ലൂസി കളപ്പുര താമസിക്കുന്ന കാരയ്ക്കാമലയിലെ എഫ്‍സിസി മഠത്തിന് സമീപമാണ് പ്രതിഷേധ സംഗമം നടന്നത്. നൂറുകണക്കിന് വിശ്വാസികളും ഒരുവിഭാഗം നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. സഭയെ വിമർശിക്കുന്ന നിലപാട് സിസ്റ്റർ ലൂസി കളപ്പുര അവസാനിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ തീരുമാനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook