/indian-express-malayalam/media/media_files/uploads/2019/12/pic-1-4.jpg)
കണ്ണൂർ: പൗരത്വഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ചരിത്ര കോൺഗ്രസ് വേദിയിൽ വൻ പ്രതിഷേധം. പരിപാടിയിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയതായിരുന്നു ഗവർണർ. ചരിത്ര കോൺഗ്രസ് ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കവെയാണു ഗവർണർക്കെതിരെ പ്രതിനിധികളും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്.
ചരിത്രകാരൻമാരായ ഇർഫാൻ ഹബീബ്, എംജിഎസ് നാരായണൻ ഉൾപ്പടെയുള്ളവർ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം.പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സിപിഎം നേതാക്കൾ ഉൾപ്പടെയുള്ളരും സംഘാടകരും ഇടപെട്ട് തടഞ്ഞു. ഗവർണർ പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടർന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ചായിരുന്നു ഗവർണറുടെ പ്രസംഗം. പ്രതിഷേധം അക്രമാസക്തമാകരുത്, സമാധാനപരമാകണമെന്നും ഈ വിഷയത്തിൽ എപ്പോൾ വേണമെങ്കിലും സംവാദം നടത്താൻ തയാറാണെന്നും ഗവർണർ പറഞ്ഞു.
ഇപ്പോൾ തന്നെ സംവാദം നടത്താമെന്ന് പറഞ്ഞുകൊണ്ട് പരിപാടിയിൽ പങ്കെടുത്ത ചരിത്രകാരന്മാരും വിദ്യാർഥികളും എഴുന്നേൽക്കുകയും 'പൗരത്വ നിയമഭേദഗതിയും എൻആർസിയും ഉപേക്ഷിക്കുക' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ഗവർണർക്കെതിരെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രതിനിധികളെയും വിദ്യാർഥികളെയും പുറത്തേക്കു കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുക്കാൻ നീക്കമുണ്ടായെങ്കിലും സംഘാടകർ തടഞ്ഞു.
എന്നാൽ ഇത്തരം പ്രതിഷേധങ്ങൾക്ക് തന്നെ നിശ്ശബ്ദനാക്കാൻ കഴിയില്ലെന്ന് ഗവർണർ പറഞ്ഞു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താൻ അനുകൂലിക്കില്ലെന്നും കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ലെന്നും ഗവർണർ പറഞ്ഞു.
അതിനിടെ, മറ്റൊരു സംഭവത്തില്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച 12 കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്്റ്റഡിയിലെടുത്തു. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തിനെത്തിയ ഗവര്‍ണര്‍ക്കുനേരെ താവക്കരയില്‍വച്ചാണു കരിങ്കൊടി കാണിച്ചത്. ഗവര്‍ണര്‍ക്ക് അകമ്പടി വന്ന വാഹനത്തിലെ പ്രതിഷേധക്കാരെ നീക്കം ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.