തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ നടത്തിയത് വധശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങും മുൻപാണ് പ്രതിഷേധം നടന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി വിമാനത്തിൽ ഉണ്ടായപ്പോൾ തന്നെയാണ് അക്രമികൾ അദ്ദേഹത്തിന് നേരെ പാഞ്ഞെടുത്തത്. മുഖ്യമന്ത്രിയെ തൊടാന്‍ കഴിയാതിരുന്നത് ഇ.പി ജയരാജനും, സുരക്ഷ ജീവനക്കാരും തടഞ്ഞതിനാലാണ്. മുഖ്യമന്ത്രിയുടെ സഞ്ചാര സ്വതന്ത്ര്യം തടയുന്ന ഒന്നും അനുവദിക്കില്ല. പൊലീസും, ഏജന്‍സികളും മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുമെന്നും കൊടിയേരി പറഞ്ഞു.
മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ആക്രമണം നടന്നത് എന്നായിരുന്നു കോടിയേരി നേരത്തെ പറഞ്ഞത്. പ്രതിഷേധിക്കാനായി മൂന്നു പേര് വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രിക്ക് നേരത്തെ അറിയമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് നിര്‍ദ്ദേശിച്ചത് എന്നായിരുന്നു കോടിയേരിയുടെ ആദ്യ പ്രതികരണം. സംഭവം നടന്ന് മണിക്കൂറുകൾക്കകം കോഴിക്കോട് നടന്ന ഒരു ചടങ്ങിലാണ് കോടിയേരി ഇത് പറഞ്ഞത്.
വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്നും പ്രതിഷേധക്കാർ വിമാനത്തിൽ കയറിയ കാര്യം മാധ്യമങ്ങൾ മറച്ചുവെച്ചെന്നും സിപിഎം കേന്ദ്രങ്ങൾ ആരോപണം ഉന്നയിക്കുന്ന സമയത്താണ് കോടിയേരിയുടെ പുതിയ പ്രസ്താവന.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ ഇൻഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. വിമാനക്കമ്പനിയുടെ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടായിരിക്കും.
Also Read: പെട്രോൾ കിട്ടാതെ മടങ്ങിയോ? കാരണമിതാണ്