കൊച്ചി:​ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ കോടതി നടപടികൾ തുറന്ന കോടതിയിൽ തുടരരുതെന്ന് പ്രൊസിക്യൂഷന്റെ അപേക്ഷ. ഏറ്റവും നിന്ദ്യവും ക്രൂരവുമായ രീതിയിലാണ് നടിയെ ആക്രമിച്ചതെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു.

ഡൽഹിയിൽ നടന്ന നിർഭയ കൂട്ടബലാത്സംഗ കേസിനെ സാധൂകരിച്ച തെളിവുകളേക്കാൾ ശക്തമാണ് നടിയെ ആക്രമിച്ച സംഭവത്തിലേതെന്ന് പ്രൊസിക്യൂഷൻ ഇന്ന് അങ്കമാലി കോടതിയിൽ വാദിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള വാദത്തിനിടെയാണ് ഇക്കാര്യങ്ങൾ പ്രൊസിക്യൂഷൻ ഉന്നയിച്ചത്.

ഇതിന് പുറമേ നടിയുടെ രഹസ്യമൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറരുതെന്ന ആവശ്യവും കോടതിയിൽ പ്രൊസിക്യൂഷൻ ഉന്നയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ