പി.ടി.തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്ര ആരംഭിച്ചു; അടക്കം ചെയ്യുന്നതിന് മർഗനിർദേശവുമായി രൂപത

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി

pt thomas, congress, ie malayalam

കൊച്ചി: പി.ടി.തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സ്മൃതിയാത്ര കൊച്ചിയിൽ നിന്ന് ആരംഭിച്ചു. പി.ടിയുടെ ആഗ്രഹപ്രകാരം ഇടുക്കി ഉപ്പുതോടിലുള്ള അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിനാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍ കുടുംബാംഗങ്ങളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങി.

തുറന്നവാഹനത്തിൽ കൊണ്ടുപോകുന്ന ചിതാഭസ്മത്തിന് പൊതുജനങ്ങൾക്ക് ആദരവർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പി.ടിയുടെ ഭാര്യ ഉമ, ഹൈബി ഈഡൻ എംപി, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സ്മൃതിയാത്രയെ അനുഗമിക്കുന്നുണ്ട്.

എറണാകുളം, ഇടുക്കി ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ ആദരവർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരത്തോടെയാണ് ചിതാഭസ്മം ഉപ്പുതോട് എത്തുക.

അതേസമയം, പി.ടി.തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാർഗനിർദേശം പുറപ്പെടുവിച്ചു. ദേവാലയവും സെമിത്തേരിയും പുണ്യ ഇടങ്ങളാണ്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നുംതന്നെ ഉണ്ടാവരുത്. പ്രാർഥനാപൂർണ്ണമായ നിശബ്ദത പുലർത്തണമെന്നുമാണ് വികാരി ജനറാൾ നിർദേശിച്ചിരിക്കുന്നത്.

Also Read: രഞ്ജിത്ത് വധക്കേസ്: രണ്ട് പേർ കൂടി കസ്റ്റഡിയിൽ; ഇതുവരെ പിടിയിലായത് ആറുപേർ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Procession with pt thomas ashes started idukki diocese guidance for burial

The moderation of comments is automated and not cleared manually by malayalam.indianexpress.com