കൽപറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിനായി വയനാട്ടിൽ എത്തിയപ്പോഴായിരുന്നു പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ വി.വി.വസന്തകുമാാറിന്റെ കുടുംബത്തെ കാണാൻ പ്രിയങ്ക എത്തിയത്. വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ പ്രിയങ്ക കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് പെരുമാറിയത്.

വസന്തകുമാറിന്റെ മക്കളെ ചേർത്തുപിടിച്ച് സ്നേഹിച്ചും ഭാര്യയോട് സ്വന്തം സഹോദരിയെ പോലെ പെരുമാറിയും പ്രിയങ്ക കുടുംബത്തിന്റെ സ്വന്തമായി. പ്രിയങ്കയ്ക്കായി കപ്പയും മുളകു ചമ്മന്തിയുമാണ് വീട്ടുകാർ ഒരുക്കിയത്. തീൻമേശയിലേക്ക് ഭക്ഷണം എത്തുന്നതിനുമുൻപേ അടുക്കളയിലെത്തി പ്രിയങ്ക വീട്ടുകാരെ അമ്പരപ്പിച്ചു. പാത്രത്തിലാക്കി വച്ചിരുന്ന കപ്പയുമെടുത്ത് പ്രിയങ്ക നേരെ തീൻമേശയിലേക്ക് പോയി. ചമ്മന്തിയും കൂട്ടി കപ്പ ആസ്വദിച്ചു കഴിച്ചു.

കപ്പ ആദ്യമായിട്ടാണ് കഴിക്കുന്നതെന്നും നല്ല സ്വാദ് ഉണ്ടായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയ്ക്ക് ഒപ്പം സിവിൽ സർവീസിൽ ഉന്നത വിജയം നേടിയ ശ്രീധന്യയും കെ.സി.വേണുഗോപാലും ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.