scorecardresearch

കണ്ണൂര്‍ സര്‍വകലാശാല: പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍, കോടതിയെ സമീപിക്കുമെന്ന് വിസി

നിയമന റാങ്ക് പട്ടിക റദ്ദാക്കിയാണ് ഗവര്‍ണറുടെ നടപടി.

കണ്ണൂര്‍ സര്‍വകലാശാല: പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍, കോടതിയെ സമീപിക്കുമെന്ന് വിസി
ഫയൽ ഫൊട്ടോ

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം റദ്ദാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാദം തള്ളിയാണ് ഗവര്‍ണറുടെ നടപടി. നിയമന റാങ്ക് പട്ടിക ഗവര്‍ണര്‍ റദ്ദാക്കി.

സര്‍വകലാശാലയില്‍ സ്വജന പക്ഷപാതം നടക്കുകയാണ്. തനിക്കു ചാന്‍സലറുടെ അധികാരമുള്ള കാലത്തോളം അത് അംഗീകരിക്കില്ലെന്നും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഗുരുതര ചട്ട ലംഘനവും ക്രമക്കേടുകളും സ്വജന പക്ഷപാതവും നടന്നുവെന്നു പ്രഥമദൃഷ്ട്യാ ബോധ്യമായെന്നും ചട്ടലംഘന പരമ്പരയാണു സര്‍വകലാശാലയില്‍ നടക്കുന്നതെന്നുമാണ് അദ്ദേഹം പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യയായ പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയത് എന്ന ആരോപണം വന്‍ വിവാദത്തിലേക്ക് എത്തിക്കുകയായിരുന്നു.

പ്രിയക്ക് ഒന്നാംറാങ്ക് നല്‍കാന്‍ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്റര്‍വ്യൂ നടത്തിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവരവകാശ രേഖകള്‍ പുറത്തു വന്ന പശ്ചാത്തലത്തില്‍ പ്രിയാ വര്‍ഗീസ് കഴിഞ്ഞ ദിവസം വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയിരുന്നു.

അതേസമയം ഗവര്‍ണറുടെ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി നിയമ വിധേയമല്ലെന്നും വൈസ് ചാന്‍സലര്‍ സൂചിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചട്ടം7(3) വായിച്ചായിരുന്നു വിസിയുടെ പ്രതികരണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Priya varghese appointment controversy governor action