തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എംബിബിഎസ് കോഴ്സുകളിലേക്കുളള ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളിൽ അഞ്ചര ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻആർഐ സീറ്റിന് 20 ലക്ഷം രൂപയുമാണ് ഫീസ്. ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ഉൾപ്പെടെ എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ഒരേ ഫീസാണ് നിശ്ചയിച്ചത്. ഫീസ് നിർണയ സമിതിയുടേതാണ് തീരുമാനം.

10 മുതൽ 5 ലക്ഷം വേണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം ഫീസ് നിർണയ സമിതി തളളി. അതേസമയം, പുതിയ ഫീസ് നിരക്ക് തളളിക്കളയുമെന്നും കോടതിയെ സമീപിക്കുമെന്നും സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധി ഫസൽ ഗഫൂർ പറഞ്ഞു.

സ്വാശ്രയ മാനേജ്മെന്റ് പ്രതിനിധികളുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മറ്റു ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ഫീസ് ഘടനയുമായി ബന്ധപ്പെട്ട് രണ്ടുതവണ ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായിരുന്നില്ല. വളരെ ഉയർന്ന ഫീസ് നിരക്കാണ് മാനേജ്മെന്റുകൾ മുന്നോട്ടുവച്ചത്. തുടർന്നാണ് സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ ഫീസ് നിർണയ സമിതിക്ക് വിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ