കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ വൻ അഴിമതി നടക്കുന്നുവെന്ന ആരോപണവുമായി മാനേജ്മെന്റുകൾ. എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത് മെറിറ്റ് അട്ടിമറിച്ചാണെന്നും അതിനാല്‍ സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവയ്ക്കണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം.

എന്‍ആര്‍ഐ സീറ്റുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കാന്‍ ഒത്തുകളി നടക്കുകയാണ്. എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസ് ഇതിന് കൂട്ടുനില്‍ക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഗഫൂർ പറഞ്ഞു.

എന്‍ആര്‍ഐ സീറ്റുകളില്‍ സംസ്ഥാന മെറിറ്റ് അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്നതിനെതിരെയാണ് മാനേജ്‌മെന്റുകള്‍ രംഗത്ത് വന്നിട്ടുള്ളത്. 111 എന്‍ആര്‍ഐ സീറ്റുകളാണ് പ്രവേശനം പൂര്‍ത്തിയാകാതെ ബാക്കിയായിട്ടുള്ളത്. ഈ സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ തുടരുകയാണ്. സംസ്ഥാന മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവേശനം നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ