കാസര്‍കോട്: വേതന പരിഷ്‌കരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി. കാസര്‍കോട് അരമന ആശുപത്രി ഹോസ്റ്റലില്‍ നിന്ന് ഉഷ, ലത, ശ്രീജ, സുചിത്ര, ലിയ, പ്രിന്‍സി എന്നീ ആറു നഴ്‌സുമാരെ പിരിച്ചു വിട്ടു. മാനേജ്‌മെന്റാണ് ഇതുസംബന്ധിച്ച് നഴ്‌സുമാര്‍ക്ക് മെമ്മോ നല്‍കിയത്.

ഹോസ്റ്റലിലെ നോട്ടീസ് ബോര്‍ഡിലാണ് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് നിര്‍ദ്ദേശം നല്‍കിയത്. ഇവര്‍ ഹോസ്റ്റലിലെ സമയക്രമങ്ങള്‍ പാലിക്കുന്നില്ലെന്നതിനാലാണ് നടപടിയെടുത്തതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാനേജ്‌മെന്റ് തങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് നഴ്‌സുമാര്‍ പറഞ്ഞു.

സമരത്തില്‍ നിന്നും പിന്മാറണമെന്നും അല്ലാത്ത പക്ഷം ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും മറ്റു ചില നഴ്‌സുമാര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ