തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. യുഎന്‍എയുടെ സംസ്ഥാന ഭാരവാഹി യോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്കു ശേഷമാണ് നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചത്. അതേസമയം, സമരം പ്രഖ്യാപിച്ച നഴ്സുമാരുമായി സർക്കാർ നാളെ (ശനിയാഴ്ച) ചർച്ച നടത്തും.

457 സ്വകാര്യ ആശുപത്രികളിലായി 62,000 നഴ്സുമാര്‍ പണിമുടക്കിൽ പങ്കെടുക്കും. കഴിഞ്ഞ ജുലൈ മാസത്തില്‍ പ്രഖ്യാപിച്ച ശമ്പള വര്‍ധന ഇനിയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ