scorecardresearch

സ്വകാര്യ ബസ് സമരം പിൻവലിച്ചു; ബസ്സുടമകളുടെ ആവശ്യങ്ങളിൽ തുടർ ചർച്ച നടത്തും

ഈമാസം 18ന് ഈ വിഷയത്തിൽ വീണ്ടും ചർച്ച

ഈമാസം 18ന് ഈ വിഷയത്തിൽ വീണ്ടും ചർച്ച

author-image
WebDesk
New Update
Private Bus, fare hike, strike

ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. സമരം മാറ്റിവയ്ക്കണമെന്ന് ബസ്സ് ഉടമകളോട് സർക്കാർ ആവശ്യപ്പെട്ടതായും ഈമാസം 18ന് ഈ വിഷയത്തിൽ വീണ്ടും ചർച്ച നടത്താമെന്ന തീരുമാനം ബസ്സുടമകൾ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

Advertisment

ബസ്സുടമകളുമായി ചർച്ചകൾ തുടരും എന്നും മന്ത്രി പറഞ്ഞു. ബസ്സുടമകൾക്ക് ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നും അവരുടെ പ്രശ്നങ്ങളിൽ ചർച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നടത്തിയ ചർച്ചക്കൊടുവിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രി 10.30ന് കോട്ടയം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു ചർച്ച.

കുറഞ്ഞ നിരക്ക് 12 രൂപയാക്കി ഉയര്‍ത്തണമെന്നതാണ് ബസുടമകളുടെ പ്രധാനപ്പെട്ട ആവശ്യം. വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് ആറ് രൂപയാക്കണം, കിലോ മീറ്ററിന് ഒരു രൂപയും വര്‍ധിപ്പിക്കണം, തുടർന്നുള്ള നിരക്ക് യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് സമരക്കാരുടെ മറ്റ് ആവശ്യങ്ങള്‍.

Advertisment

കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ഡീസല്‍ സബ്സിഡി നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ബസുടമകള്‍ കഴിഞ്ഞ ആഴ്ച ഗതാഗത മന്ത്രിക്ക് നോട്ടിസ് നല്‍കിയിരുന്നു.

ബസുടമകളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന നിലപാടാണ് ഗതാഗത മന്ത്രി സ്വീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്. എന്നാല്‍ കോവിഡ് കാലമായതിനാല്‍ ചാര്‍ജ് വര്‍ധന എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.

Also Read: ചക്രസ്തംഭന സമരം: വി.ഡി. സതീശന്‍ പങ്കെടുത്തില്ല; പാലക്കാട്ട് എംപിയും പൊലീസും ഏറ്റുമുട്ടി

സമരം നടക്കുന്ന പശ്ചാത്തലത്തിൽ പരമാവധി ബസ്സുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസിക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. സമരം നേരിടാൻ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്നാണ് സർക്കാർ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടത്. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.

Strike Private Bus Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: