തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് സമരം കണക്കിലെടുത്ത് കെസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തുന്നുണ്ട്. ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മ​ര സ​മിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടത്തുന്നത്. ബസ് ചാർജ്ജ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. കൂടാതെ ബസ് ഉടമകള്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ഇന്ന് റിലേ നിരാഹാര സമരം നടത്തും.

നി​ല​വി​ലു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു പു​റ​മേ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലു​ള്ള റൂ​ട്ടു​ക​ളി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്ത​ണ​മെ​ന്നു കാ​ണി​ച്ച് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ യൂ​ണി​റ്റ് അ​ധി​കാ​രി​ക​ൾ​ക്കു ക​ത്ത് ന​ൽ​കി.

ഓ​പ്പ​റേ​റ്റിങ് സെ​ന്‍റ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ​ൻ ചാ​ർ​ജു​മാ​രും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ നി​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.