മിനിമം നിരക്ക് 10 രൂപയാക്കാനുളള സ്വകാര്യ ബസ് സമരം അനാവശ്യമെന്ന് റിട്ട: ജഡ്‌ജി എം.രാമചന്ദ്രൻ

ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ബസ് നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

Private Bus

തിരുവനന്തപുരം: സ്വകാര്യ ബസ്സ് ഉടമകളുടെ സമരം അനാവശ്യമെന്ന് നിരക്ക് കൂട്ടാൻ ശുപാർശ ചെയ്ത ജസ്റ്റിസ് എം.രാമചന്ദ്രൻ. ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ബസ് നിരക്കുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ വർധിപ്പിച്ച നിരക്ക് മതിയാകുമെന്നും നിലവിൽ ഇതിൽ കൂടുതൽ വർധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പഠിക്കാൻ റിട്ട. ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. വിദ്യാർഥികൾക്ക് ഇളവിന് പ്രായപരിധി നിശ്ചയിക്കണമെന്ന് സമിതി ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രിസഭ തളളി.

മിനിമം നിക്കിൽ പത്ത് രൂപ ആക്കി വർധിപ്പിക്കണ്ടേ കാര്യമില്ല. നിലവിൽ വർധിപ്പിച്ച ഒരു രൂപ മതിയാകുമെന്ന് അദ്ദേഹം പറഞ്ഞു. മിനിമം നിരക്കിൽ ഒരു രൂപയുടെ വർധന ആശ്വാസകരമാണ്. ഡീസൽ നിരക്ക് ഇനിയും വർധിപ്പിച്ചാൽ മാത്രമേ നിരക്ക് വർധനയെ കുറിച്ച് ആലോചിക്കേണ്ടതുളളൂവെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ മുന്നോട്ടുവച്ച ബസ് നിരക്ക് വർധന അംഗീകരിക്കില്ലെന്നും നാളെ മുതൽ അനിശ്ചിതകാല ബസ് സമരമെന്നും ബസ് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു. നിലവിലെ നിരക്ക് വർധന അപര്യാപ്തമാണ്. പുതുക്കിയ നിരക്കുകൾ അംഗീകരിക്കാനാകില്ല. മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്ന കാര്യത്തിൽ വിട്ടു വീഴ്ചയില്ലെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. യാത്രക്കാരിൽ 60 ശതമാനവും വിദ്യാർത്ഥികളാണ്. ഇവരുടെ നിരക്ക് വർധിപ്പിക്കാതെയുളള നിരക്ക് വർധന അംഗീകരിക്കില്ലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

Read More: മിനിമം ചാർജ്ജ് 10 രൂപയാക്കണമെന്ന് ബസ് ഉടമകൾ, സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് സമരം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Private bus strike justice m ramachandan

Next Story
കാനത്തിന്റെ സർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്ന് കെ.എം.മാണി. വീണ്ടും കാനവും മാണിയും തമ്മിൽ വാക്പോര്kanam rajendran cpi km mani kerala congress,
The moderation of comments is automated and not cleared manually by malayalam.indianexpress.com